
ബൈപ്പാസിലെ അലങ്കാര ചെടികൾ നശിപ്പിച്ചു; കാരണം വിചിത്രം, അറസ്റ്റ്
ചങ്ങനാശ്ശേരി പാലാത്ര ബൈപ്പാസിലെ അലങ്കാര ചെടികൾ കളനാശിനി അടിച്ച ജിനു തമ്പി എന്ന ആളെ അറസ്റ്റ് ചെയ്. അലങ്കാര ചെടികൾ വളർന്നാൽ ഭാവിയിൽ തന്റെ പരസ്യ ഫ്ലക്സിന് നോട്ടം കുറയും എന്ന കാരണം പറഞ്ഞായിരുന്നു ഇയാളുടെ പ്രവൃത്തി എന്നാണ് പോലീസിനോട് പറഞ്ഞത്. ആർപ്പുക്കര സ്വദേശിയാണ് ഇദ്ദേഹം, കളനാശിനി അടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണവും വാഹനവും പോലീസ് പിടിച്ചെടുത്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് പൊലീസ് കേസ് തെളിയിച്ചത്.


+ There are no comments
Add yours