എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂരിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. കണ്ണൂർ കോർപ്പറേഷനിലാണ് ഹർത്താൽ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു. നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരാവദികളായവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
സംസ്ഥാനത്തെ ജില്ലയിൽ നാളെ ഹർത്താൽ

+ There are no comments
Add yours