സന്ധ്യയുടെ കടബാധ്യത അടച്ച് തീർത്ത് ലുലു ഗ്രൂപ്പ്

Estimated read time 0 min read

വായ്പാ കുടിശ്ശികയുടെ പേരിൽ വീട് ജപ്‌തി ചെയ്‌തതിന് പിന്നാലെ ദുരിതത്തിലായ പറവൂർ വടക്കേക്കരയിലെ സന്ധ്യയുടെ കടബാധ്യത അടച്ച് തീർത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. എട്ട് ലക്ഷം രൂപയുടെ കടബാധ്യത മണപ്പുറം ഫിനാൻസ് നാലര ലക്ഷമായി കുറച്ച് നൽകി. എ എ യൂസഫലിയും മണപ്പുറം ഫിനാൻസ് എം ഡി വിപി നന്ദകുമാറും തമ്മിൽ സംസാരിച്ചാണ് തുക കുറക്കുന്ന കാര്യം ധാരണയായത്. വീടിൻ്റെ രേഖകൾ ഉടൻ കൈമാറും. സന്ധ്യക്കും മക്കൾക്കും സ്ഥിരനിക്ഷേപമായി പത്ത് ലക്ഷം രൂപ ഇന്നലെ കൈമാറുകയും ചെയ്ിരുന്നു.

ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയിൽ അമ്മയും മക്കളും ദുരിതത്തിലായത്. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ദുരവസ്ഥ ഉണ്ടായത്. ജപ്‌തി ചെയ്‌ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം

+ There are no comments

Add yours