ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയിൽ
പെരുമ്പാവൂർ കണ്ടനാട് സ്‌കൂൾ അധ്യാപകനായ രഞ്ജിത്തും കുടുംബവും മരിച്ച നിലയിൽ. സാമ്പത്തിക പ്രശ്നമാണ് പിന്നിലെന്നാണ് സൂചന. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിന് കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല)


+ There are no comments
Add yours