വീണ്ടും കൂടി സ്വർണവില; ഈ പോക്ക് ഇതെങ്ങോട്ട്!
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 400 രൂപ വർധിച്ച് വില 56, 800ലെത്തി. ഗ്രാമിന് 50 രൂപ കൂടി 7, 100ലെത്തി. കഴിഞ്ഞ മാസം സ്വർണവില റെക്കോർഡ് തുകയായ 56, 800ലെത്തിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവ് വന്നിരുന്നു. ഇന്നലെ 56, 40 രൂപയായിരുന്നു വില. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 101 രൂപയാണ് ഇന്നത്തെ വില.


+ There are no comments
Add yours