സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ (ADAK) യുടെ ഓടയം ഹാച്ചറിയിൽ വിവിധ തസ്തികകളിൽ ജോലി നേടാം; എട്ടാം ക്ലാസ്,ഐടിഐ യോഗ്യത, അഭിമുഖത്തിലൂടെ നിയമനം 

Estimated read time 1 min read

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ (ADAK) യുടെ ഓടയം ഹാച്ചറിയിൽ വിവിധ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഹാച്ചറി,സ്കിൽഡ് ലേബർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

ഹാച്ചറി ലേബർ
ഈ തസ്തികയിൽ ഏഴാം ക്ലാസ്സ് പാസായ 25 നും 45 നും മധ്യേ പ്രായമുള്ള നീന്താനും വീശുവല ഉപയോഗിച്ചു മത്സ്യബന്ധനം നടത്താനും കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോ​ഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 30ന് രാവിലെ 10.30ന് വർക്കല ഓടയം ഹാച്ചറിയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400699410, 7907047852 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

സ്കിൽഡ് ലേബർ
ഓടയം ഹാച്ചറിയിലെ ജനറേറ്റർ, വാട്ടർ പമ്പ്, എയറേറ്റർ മുതലായ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആണ് സ്കിൽഡ് ലേബറേ നിയമിക്കുന്നത്. ഐ ടി ഐ ഇലക്ടിക്കൽ ട്രേഡിൽ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. പ്ലംബിംഗ് ജോലികളിലുള്ള പരിചയം അഭികാമ്യം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മെയ് 30ന് രാവിലെ 10.30ന് അഡാക്കിന്റെ വർക്കല, ഓടയം ഹാച്ചറികളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് 9400699410, 7907047852 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

+ There are no comments

Add yours