മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി, സ്വാഭാവികമായ നീതി നിർവഹണം മാത്രം – ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിന്മേലുളള നടപടിയാണ് ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
കോടതി നിർദ്ദേശ പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്..
എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് എസ്ഐടി രൂപീകരണം നടന്നത്.
നിയമം നിയമത്തിന്റെ വഴിക്ക് തുടർ നടപടികൾ വരും.
ഒരാളും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എഫ്ഐ സമരം അവരുടെ ഒരു എക്സർസൈസ് ആണ്.
പോലീസ് പരമാവധി സംയമനം പാലിക്കുകയാണ്.
യുഡിഎഫ് ഭരണം ആരംഭിച്ചിട്ട് ദിവസങ്ങളെ ആയുള്ളൂ. കുറച്ചുകൂടി കാത്തിരിക്കൂ എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.







+ There are no comments
Add yours