നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ…

Estimated read time 0 min read

നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ

പൊലീസ് ആസ്ഥ‌ഥാനത്തുനിന്ന് ഇവരെ സസ്പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവിറങ്ങി. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി.

ലോക്കൽ പൊലീസിന്റെ അഭാവത്തിലാണ് തങ്ങൾ ഇടപെട്ടത്. മന്ത്രിമാരുടെ വാഹനവ്യൂഹത്തിന് പിന്നാലെ പ്രതിഷേധാക്കാർ ഓടിയത് തടയാനാണ് ശ്രമിച്ചത്. പലസ്ഥലങ്ങളിലും പോലീസ് ഇല്ലാത്തതിനാലാണ് ലാത്തി കയ്യിൽ കരുതിയതെന്നും ഇവർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു

കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തതിൽ സന്തോഷമുണ്ടെന്ന് അന്ന് മര്‍ദമേറ്റ എ.ഡി തോമസ് പറഞ്ഞു. എ.ഡി തോമസ്, അജയ് ജോയൽ കുര്യാക്കോസ്, ദൃശ്യങ്ങൾ പകർത്തിയ ജോജി എന്നിവരുടെ മൊഴികളാണ് അന്വേഷണ സംഘം എടുത്തിരുന്നത്. ജോജിയുടെ ഫോൺ മുമ്പ് തന്നെ പൊലീസ് കസ്റ്റഡയിൽ എടുത്തിരുന്നു.

+ There are no comments

Add yours