പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ കൊല്ലം സ്വദേശിയും

Estimated read time 0 min read

മഹാരാഷ്ട്ര പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. അപകടം നടക്കുമ്പോൾ പൈലറ്റുമാരും എഞ്ചിനീയറുമുൾപ്പടെ ഹെലികോപ്റ്ററിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഓക്സ്ഫോർഡ് ഗോൾഫ് ക്ലബ്ബിന്റെ ഹെലിപാഡിൽ നിന്നാണ് ഈ ഹെലികോപ്റ്റർ പറന്നുയർന്നത്.

+ There are no comments

Add yours