പാലിയേക്കരയിൽ ടോൾ കൂട്ടി.ഇന്ന് മുതൽ പ്രാബല്യത്തിൽ

Estimated read time 0 min read

പാലിയേക്കരയിൽ ടോൾ കൂട്ടി

പാലിയേക്കര ടോൾപ്ലാസയിൽ ടോൾനിരക്ക് വർധിപ്പിച്ചു. ഭാരമേറിയ വാഹനങ്ങൾക്ക് 5 രൂപയാണ് കൂടിയിരിക്കുന്നത്. ബസിനും ലോറിക്കും ഒന്നിൽ കൂടുതലുള്ള യാത്രക്ക് 485 രൂപയാണ് പുതുക്കിയ നിരക്ക്. ഒരു ഭാഗത്തേക്ക് മാത്രമുള്ള യാത്രയുടെ ടോൾ കൂട്ടിയിട്ടില്ല. മാസനിരക്കിൽ എല്ലാ വാഹനങ്ങൾക്കും 10 രൂപ മുതൽ 40 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. കൂട്ടിയ തുക ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിലായി.

പാലിയേക്കര ടോൾ: പുതുക്കിയ നിരക്ക്

. കാർ, ജീപ്പ് ഒരു ഭാഗത്തേക്ക് 90 രൂപ, 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതൽ ട്രിപ്പുകൾക്ക് 140 രൂപ, മാസം 2760 രൂപ.

. ചെറുകിട വാണിജ്യവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 160, ഒന്നിൽ കൂടുതൽ യാത്രക്ക് 240, മാസം 4830.

. ബസ്, ട്രക്ക് ഒരു ഭാഗത്തേക്ക് 320, ഒന്നിൽ കൂടുതൽ യാത്രക്ക് 485, മാസം 9660.

. ബഹുചക്ര ഭാരവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515, ഒന്നിൽ കൂടുതൽ യാത്രക്ക് 775, മാസം 15,525.

+ There are no comments

Add yours