ചിന്നക്കനാലിലെ സ്ഥിരം ശല്യക്കാരായ ചക്കക്കൊമ്പനും മുറിവാലനും നേർക്കുനേർ ഏറ്റുമുട്ടി

Estimated read time 0 min read

ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി

ചിന്നക്കനാലിലെ സ്ഥിരം ശല്യക്കാരായ ചക്കക്കൊമ്പനും മുറിവാലനും നേർക്കുനേർ ഏറ്റുമുട്ടി. ഇരു ആനകളും കൊമ്പുകോർത്തതിനെ തുടർന്ന് മുറിവാലൻ ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നേരത്തേയും ആനകൾ കൊമ്പുകോർത്തിരുന്നു. അന്നും മുറിവാലന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷവും വീണ്ടും ആനകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ആന ചരിഞ്ഞേക്കുമെന്നും സൂചനയുണ്ട്.

+ There are no comments

Add yours