അമ്മ എന്നത് ഒരു ട്രേഡ് യൂണിയൻ സംഘടനയല്ലെന്നും അഭിനേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവർക്കൊപ്പം താങ്ങായി നിൽക്കാനാണ് സംഘടന ഉണ്ടാക്കിയതെന്നും മോഹൻലാൽ. എന്തിനും ഏതിനും അമ്മയെ കുറപ്പെടുത്തുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് കൂടുതൽ ശരങ്ങൾ വന്നത് എന്നിലേക്കും സംഘടനാ ഭാരവാഹികളിലേക്കുമാണ്. മുതിർന്ന താരങ്ങളുമായി ആലോചിച്ചാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ഹേമ കമ്മീഷന് മുൻപാകെ രണ്ട് തവണ മൊഴി നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. തനിക്ക് അറിയാവുന്ന കാര്യം അവിടെ പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. സിനിമ മേഖലയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും മോഹൻലാൽ പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്
താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് നടൻ മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കുന്നു. അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമ രംഗം ആകെയാണെന്നും അദ്ദേഹം പറഞ്ഞു.

+ There are no comments
Add yours