ഒടിയൻ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പീഡന പരാതി

Estimated read time 1 min read

ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതിയിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു.മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. യുവനടി ഇ- മെയില്‍ വഴി പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

+ There are no comments

Add yours