രേണുക സ്വാമി കൊലക്കേസ് പ്രതി ദർശനെ ജയിലിൽ നിന്ന് മാറ്റാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദർശനെയും സഹ തടവുകാരെയും വെവ്വേറെ ജയിലിലേക്ക് ഉടൻ മാറ്റാനാണ് ജയിൽവകുപ്പിനു നിർദേശം ലഭിച്ചിരിക്കുന്നത്. കൊലപാതകക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിൻ്റെ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. ജയിലിലെ വിഐപി പരിഗണനയിൽ ആഭ്യന്തര വകുപ്പിനോട് മുഖ്യമന്ത്രി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശനെ പാർപ്പിച്ചിരിക്കുന്നത്.
വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ ജയിലർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു
കൊലക്കേസ് പ്രതി കന്നഡ സൂപ്പർ സ്റ്റാർ ദർശനെ ജയിലിൽ നിന്ന് മാറ്റാൻ ഉത്തരവിട്ട്

+ There are no comments
Add yours