ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതിയിൽ പറയുന്നത്.കൊച്ചി പൊലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയത്.പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു.


+ There are no comments
Add yours