കണ്ണൂരിൽ നിപയില്ല; 2 പേരുടെയും ഫലം നെഗറ്റീവ്
നിപ രോഗം സംശയിച്ച് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞ 2 പേർക്കും നിപയില്ലെന്ന് പരിശോധനഫലം. പരിയാരം മെഡിക്കൽ കോളജിലാണ് 2 പേരും ചികിത്സയിൽ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും സാമ്പിളുകൾ നെഗറ്റീവ് ആയതോടെ ആശങ്കകൾ നീങ്ങി. മാലൂർ സ്വദേശിയായ പിതാവിനെയും മകനെയുമാണ് പരിയാരം മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളോടെ കഴിഞ്ഞ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്.
കണ്ണൂരിലെ 2 പേരുടെയും ഫലം പുറത്ത്

+ There are no comments
Add yours