മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം അൽപ സമയത്തിനകം…

Estimated read time 0 min read

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം അൽപ സമയത്തിനകം

ഇതിനു മുന്നോടിയായി എം.പിമാർ ഉൾപ്പെടെ വിവിധ നേതാക്കൾ നിരീക്ഷകരുമായി തിരുവനന്തപുരം താജ് വിവാന്തയിൽ കൂടികാഴ്ച നടത്തി. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി ഡി സതീശൻ തുടങ്ങിയവർ രാവിലെ ഇവിടെ എത്തി.

കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ രാവിലെ 10.30നു ചേരുന്ന യോഗ ത്തിൽ 63 എംഎൽഎമാരുമായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും കൂടിക്കാഴ്ച നടത്തും.

എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കും കാണും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് നിർദേശിക്കുന്നതെന്ന് ആരായും.

ഘടകകക്ഷി നേതാക്കളുമായും നാളെ ഇവർ ചർച്ച നടത്തും.

എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി കൂടി പങ്കെടുക്കും.

അതേസമയം, ദീപ യോഗത്തിലിരിക്കരുതെന്ന ആവശ്യം വി.ഡി.സതീശനെ അനുകൂലിക്കുന്നവർ ഉന്നയിച്ചേക്കും. എംഎൽഎമാർക്ക് സ്വതന്ത്രമായി നിലപാടറിയിക്കാൻ, സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി യോഗത്തിലിരി ക്കാത്തതാണ് ഉചിതമെന്നാണു വാദം.

നിരീക്ഷകർ തിരികെ ഡൽഹിയിലെത്തിയ ശേഷം നടത്തുന്ന ചർച്ചകളിലാവും തീരുമാനം ഉരുത്തിരിയുക. ഫലത്തിൽ, എംഎൽഎമാരുടെ അഭിപ്രായം പ്രധാന പരിഗണനയാകും. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ നിരീക്ഷകർ പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി, എം.എം.ഹസൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഘടക കക്ഷികളുടെയും എ.കെ.ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കളുടെയും നിലപാടും ചർച്ചകളിൽ നിർണായകമാണ്.

അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണു ഗോപാൽ എന്നിവരുമായി കോൺഗ്രസ് അധ്യ ക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. തർക്കമുടലെടുത്താൽ സോണിയ ഗാന്ധിയുടെ ഇടപെടലും ഉണ്ടാകും. ഞായറാഴ്ച്‌ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.

+ There are no comments

Add yours