അപമാനം’, മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് നടി
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ മന്ത്രി സജിചെറിയാൻ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് നടി സാന്ദ്ര തോമസ്. കേരളത്തിലെ സ്ത്രീസമൂഹത്തെ നോക്കി സാംസ്കാരിക മന്ത്രി പല്ലിളിക്കുന്നു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനമാണെന്നും നടി കുറിച്ചു.


+ There are no comments
Add yours