ശിഖർ ധവാൻ വിരമിച്ചു

Estimated read time 0 min read

ശിഖർ ധവാൻ വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇന്ത്യൻ താരം ശിഖർ ധവാൻ വിരമിച്ചു. തനിക്ക് അവസരങ്ങൾ നൽകിയ ബിസിസിഐക്കും തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത ക്രിക്കറ്റ് പ്രേമികൾക്കും താരം നന്ദി അറിയിച്ചു. 167 ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം 6793 റൺസ് നേടി. 68 ടി20കൾ കളിച്ച ധവാൻ 1759 റൺസും, 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ച്വറികളും അഞ്ച് അർധസെഞ്ചുറികളും സഹിതം 2315 റൺസുമാണ് നേടിയത്.

+ There are no comments

Add yours