ഡ്യൂറണ്ട് കപ്പിൻ്റെ ക്വാർട്ടർ ഫൈനൽ : കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്

Estimated read time 0 min read

കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്

ഡ്യൂറണ്ട് കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ‌് തോറ്റത്. മത്സരം ജയിച്ച ബെംഗളുരു സെമിയിലേക്ക് മാർച്ച് ചെയ്തു. അവസാന മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മത്സരത്തിലെ ഏക ഗോൾ പിറന്നത്. ഡയസാണ് ബെംഗളൂരുവിനായി സ്കോർ ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച ജയം നേടി മുന്നേറിയ ബ്ലാസ്റ്റേഴ്സാണ് ക്വാർട്ടറിൽ തകർന്നത്.

+ There are no comments

Add yours