ദളപതിയുടെ ആട്ടം മൂന്ന് മണിക്കൂറോളം
വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’ എന്ന ചിത്രത്തിൻ്റെ സെൻസർ വിവരങ്ങൾ പുറത്ത്. രണ്ട് മണിക്കൂർ 59 മിനിറ്റ് 39 സെക്കന്റുകളാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി ഒരു മണിക്കൂർ 35 മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ 24 മിനിറ്റുമാണ് സിനിമ കഥ പറയുന്നത്. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ ചില ഡയലോഗുകളും ഷോട്ടുകളും മുറിച്ചു നീക്കിയിട്ടുമുണ്ട് എന്നാണ് സൂചന. സെപ്റ്റംബർ 5നാണ് ചിത്രത്തിന്റെ റിലീസ്.
വിജയ്-വെങ്കട് പ്രഭു ടീമിന്റെ ‘ദി ഗോട്ട്’ ചിത്രത്തിൻ്റെ സെൻസർ വിവരങ്ങൾ പുറത്ത്

+ There are no comments
Add yours