നടിയും വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ അന്തരിച്ചു

Estimated read time 1 min read



നടിയും വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ അന്തരിച്ചു

നടിയും ഗായികയും ദൂരദർശൻ മുൻ വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ(56) അന്തരിച്ചു. ചെന്നൈ അയപ്പാക്കം MGRപുരം BBCL അപ്പാർട്മെന്റിൽ വെച്ച് ഹൃദയാഘാതം മൂലം ഞായറാഴ്ച‌യായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം ശാരദാ വിലാസം കുടുംബാംഗമാണ്. സുജാത ദൂരദർശനിൽ വാർത്താ അവതാരകയ്ക്കെ‌ാപ്പം ബി ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. സ്വാതി തിരുനാൾ, പുരാവൃത്തം എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.

+ There are no comments

Add yours