പുലികളി വേണ്ടെന്ന തീരുമാനം പിൻവലിക്കണമെന്ന് സംഘാടകസമിതി

Estimated read time 1 min read

‘പുലികളി വേണ്ടെന്ന തീരുമാനം പിൻവലിക്കണം’

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണനാളിൽ പുലികളി വേണ്ടെന്നുവച്ച തൃശൂർ കോർപ്പറേഷൻ്റെ തീരുമാനം ഏകപക്ഷീയമെന്ന് പുലികളി സംഘാടകസമിതി. പുലികളിക്കായി ഓരോ ടീമും 4 ലക്ഷം രൂപയിലധികം ഇതിനകം ചിലവഴിച്ചു എന്നാണ് സംഘാടകസമിതി പറയുന്നത്. കോർപ്പറേഷൻ നിലപാട് തിരുത്തിയില്ലെങ്കിൽ പുലികളി നടത്താൻ സംഘാടകസമിതി തയ്യാറാവുമെന്ന് സംഘാടകസമിതി അംഗം പറഞ്ഞു.

+ There are no comments

Add yours