*തൃശ്ശൂർ ജില്ലയിൽ പതിവുപോലെ കുമ്മാട്ടി നടക്കും*
തൃശ്ശൂർ:തൃശ്ശൂർ ജില്ലാ കുമ്മാട്ടി കൂട്ടായ്മ വയനാടിനൊപ്പം…
കലാകാരന്മാരോടൊപ്പം
തൃശ്ശൂരിൽ ഇന്ന് നടന്ന തൃശ്ശൂർ ജില്ലാ കുമ്മാട്ടി കൂട്ടായ്മയുടെ യോഗത്തിൽ 36 കുമ്മാട്ടി സംഘങ്ങൾ പങ്കെടുത്തു.
ഈ കൂട്ടായ്മ ഐക്യകണ്ഠേന
എടുത്ത തീരുമാനത്തിൽ കലാകാരൻമാരോടുള്ള മാനുഷിക പരിഗണനയും,
കുമ്മാട്ടി സംഘങ്ങളുടെ അഭിപ്രായവും, മുൻനിർത്തി സാധാരണ രീതിയിൽ കുമ്മാട്ടി മഹോത്സവം നടത്താൻ തീരുമാനിച്ചു. കുമ്മാട്ടി നടത്തിയത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
ഫൺണ്ടിലേക്ക് നൽകുമെന്ന് തൃശ്ശൂർ ജില്ലാ കുമ്മാട്ടി കൂട്ടായ്മ അറിയിച്ചു.
കൂട്ടായ്മയുടെ പ്രസിഡന്റ് ആയീ രതീഷ് കടവിലിനെയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് വാകയിൽനേയും തിരഞ്ഞെടുത്തു.


+ There are no comments
Add yours