സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു
പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയിൽ 2 ബസുകളുടെയും മുൻഭാഗം തകർന്നു. ബസ് പൊളിച്ചാണ് ഡ്രൈവറെ ഉൾപ്പെടെ പുറത്തെടുത്തത്. പരുക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു

+ There are no comments
Add yours