വെങ്കല മെഡലോടെ ശ്രീജേഷ് പടിയിറങ്ങി
ഇന്ത്യൻ ഹോക്കിയിലെ കാവൽ മാലാഖ മലയാളിയുടെ സ്വന്തം ശ്രീജേഷ് വെങ്കല മെഡലോടെ പടിയിറങ്ങി. പാരീസ് ഒളിമ്പിക്സിൽ ഇന്ന് നടന്ന സ്പെയിൻ ഇന്ത്യ വെങ്കല പോരാട്ടത്തിൽ 2-1 ന് തോൽപിച്ചാണ് ഇന്ത്യ മെഡൽ നേടിയത്. ഇന്ത്യക്ക് വേണ്ടി നായകൻ ഹർമൻപ്രീത് സിങാണ് ഗോൾ നേടിയത്. ഇന്നത്തെ മത്സര ജയത്തോടെ ശ്രീജേഷ് അവിസ്‌മരണീയമായ വിടവാങ്ങൽ നൽകാനാണ് ടീം ശ്രമിച്ചത്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡലാണ്.


+ There are no comments
Add yours