മോഹൻലാലിനെതിരെ “ചെകുത്താൻ”.. ഒടുവിൽ കേസ്

Estimated read time 0 min read

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം; യുട്യൂബറിനെതിരെ കേസ്

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ചെകുത്താൻ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താൻ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് കേസെടുത്തത്.

+ There are no comments

Add yours