കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു.

Estimated read time 1 min read

കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു

വാളകം തെക്കേ അമ്ബലക്കര സ്വദേശികളായ ബിനോയ്‌-സിമി ദമ്ബതികളുടെ മകള്‍ അഹന്നയാണ് മരിച്ചത്.

കരാട്ടെ പരിശീലന കേന്ദ്രത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റിന് മുന്നോടിയായുള്ള പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കാനാണ് അഹന്ന അഞ്ചലിലെ സ്ഥാപനത്തില്‍ എത്തിയത്. സാധാരണയായി വീടിന് സമീപത്തുള്ള വാളകത്തെ കേന്ദ്രത്തിലാണ് കുട്ടി പരിശീലനം നടത്തുന്നത്. എന്നാല്‍ ബ്ലാക്ക് ബെല്‍റ്റ് പരീക്ഷയായതിനാല്‍ അഞ്ചലിലെ പ്രധാന കേന്ദ്രത്തില്‍ പരിശീലനത്തിനായി എത്തുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിശീലനത്തിനിടെ കുട്ടിക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

+ There are no comments

Add yours