പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ്-ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചക്കുള്ള സാധ്യതയേറി .
മധ്യസ്ഥ സ്ഥാനത്തുള്ള പാകിസ്‌താൻ ഇതിനായുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കിയതോടെ, ഏപ്രിൽ 22 അവസാനിക്കുന്ന വെടിനിർത്തൽ രണ്ടാഴ്ചകൂടി നീട്ടുമെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കൽകുടി ഇസ്‌ലാമാബാദിൽ ഇരു രാജ്യങ്ങളും ഒത്തുചേരുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.
ചർച്ച പുനരാരംഭിക്കാൻ പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും സൈനിക മേധാവി ജനറൽ ആസിം മുനീറുമാണ് കഴിഞ്ഞദിവസങ്ങളിൽ തിരക്കിട്ട ചില നീക്കങ്ങൾ നടത്തിയത്. ഇറാൻ തലസ്ഥാനമായ തെഹ്റാനിലെത്തിയ ആസിം മുനീർ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. സൗദി അറേബ്യ, ഖത്തർ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ നീക്കങ്ങൾ. യു.എസും ചർച്ചാ നീക്കങ്ങളോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത്.





+ There are no comments
Add yours