ടർബോയും ഇന്ത്യൻ 2 വും  ഒ.ടി.ടിയിലേക്ക്

Estimated read time 0 min read

മമ്മൂട്ടി ചിത്രം ടർബോയും കമൽ ഹാസന്റെ ഇന്ത്യൻ 2 വും ഒരേ ദിവസം ഒ.ടി.ടിയിൽ എത്തുന്നു . ആഗസ്റ്റ് ഒമ്പതിനാണ് ഇരു ചിത്രങ്ങളുടെയും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. ടർബോ സോണി ലിവിലും ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിലുമാണ് സ്ട്രീം ചെയ്യുന്നത്.

മെയ് 23നാണ് മമ്മൂട്ടിയുടെ ടർബോ തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം 70 കോടിയോളമാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ദുൽഖറിൻ്റെ വേഫറർ ഫിലിംസും ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് ചിത്രം വിതരണം ചെയ്തത്.

പ്രേക്ഷകർ ഏറെ കാത്തിരുന്ന കമൽ ഹാസൻ ചിത്രമായിരുന്നു ഇന്ത്യൻ2. ഷങ്കർ സംവിധാനം ചെയ്‌ത ചിത്രം ജൂലൈ 12 നാണ് തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചത് പോലെ വിജയം നേടാൻ ചിത്രത്തിനായില്ല.

+ There are no comments

Add yours