പോക്സോ കേസിൽ വിചാരണ നേരിടുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽ പോയെന്ന് കസബ പൊലീസ് അറിയിച്ചു. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചുവെങ്കിലും ഇയാളെ പിടികൂടാനായില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എവിടെയാണ് ഇയാളെന്ന് സംബന്ധിച്ച ഒരു സൂചനയും ഇതുവരെ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം തുടരുന്നതിനിടെ ഇയാൾ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ജൂലായ് 12ന് ജാമ്യാപേക്ഷ തള്ളി. ശേഷം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ അടുത്ത ആഴ്ച്ചയാണ് വാദം കേൾക്കുക.


+ There are no comments
Add yours