ഡൽഹി : ജയ്പൂർ. ദേശീയപാതയിൽ പാൽ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന ആയിരക്കണക്കിന് ലിറ്റർ പാൽ റോഡിലേക്കും സമീപത്തെ അഴുക്കുചാലിലേക്കും ചോർന്നൊഴുകി. ഹൈവേ കിങ് ഹോട്ടലിന് സമീപമായിരുന്നു അപകടം.
ടാങ്കർ മറിഞ്ഞ് പാൽ ഒഴുകാൻ തുടങ്ങിയതോടെ, ബക്കറ്റുകളും ക്യാനുകളും കുപ്പികളുമായി പാൽ ശേഖരിക്കാൻ വൻ ജനക്കൂട്ടമാണ് സ്ഥലത്തേക്ക് ഇരച്ചെത്തിയത്. ടാങ്കറിൽ നിന്ന് നാട്ടുകാർ പാത്രങ്ങളിൽ പാൽ പകർത്തിയെടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.









+ There are no comments
Add yours