കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ നിയമപരമായ സാഹചര്യമില്ലെന്ന് പോലീസ് റിപ്പോർട്ട്. കടവന്ത്ര എസ്.എച്ച്.ഒ ഇതുസംബന്ധിച്ച റിപ്പോർട്ട് സെൻട്രൽ എ.സി.പിക്ക് സമർപ്പിച്ചു. ടിനി ടോമിനെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും, കേസിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾക്കെതിരെയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.
തന്നെ സമൂഹമധ്യത്തിൽ മതതീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും, തനിക്കെതിരെ ബോധപൂർവ്വം അപകീർത്തികരമായ കഥകൾ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് അൻസിബ ഹസൻ ടിനി ടോമിനെതിരെ പരാതി നൽകിയത്. സിനിമാ സാംസ്കാരിക സംഘടനയായ ‘അമ്മ’യിൽ ഈ വിഷയം ഉന്നയിച്ചിട്ടും അനുകൂലമായ നിലപാട് ഉണ്ടാകാത്തതിനെ തുടർന്നാണ് താരം മുഖ്യമന്ത്രിയെയും പോലീസിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ടിനി ടോം, ‘അമ്മ’ മുൻ പ്രെസിഡന്റ് ശ്വേതാ മേനോൻ, നടി നീന കുറുപ്പ് എന്നിവർ പോലീസിന് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു.
ടിനി ടോമിനെതിരെയുള്ള പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകിയെങ്കിലും, ഇതേ കേസിലെ മറ്റ് എതിർകക്ഷികൾക്കെതിരെ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. അമ്മ’യുടെ മുൻ പ്രസിഡന്റ് ശ്വേതാ മേനോൻ, മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ അൻസിബ നൽകിയ പരാതിയിൽ പോലീസ് തുടർനടപടികളിലേക്ക് കടന്നു കഴിഞ്ഞു.












+ There are no comments
Add yours