പ്രായംചെന്ന പരാതിക്കാരന്‍റെ മുൻപില്‍, മേശയില്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ : നടപടി എടുത്ത് രാജസ്ഥാൻ പോലീസ്…

Estimated read time 0 min read

പ്രായംചെന്ന പരാതിക്കാരന്‍റെ മുൻപില്‍, മേശയില്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ : നടപടി എടുത്ത് രാജസ്ഥാൻ പോലീസ്

രാജസ്ഥാനിലെ ഡുങ്കർപുർ ജില്ലയിലെ ബിച്ചിവാരാ സ്റ്റേഷനിലാണ് സംഭവം.
രാജസ്ഥാനിലെ ഡുങ്കർപുർ ജില്ലയിലെ ബിച്ചിവാരാ സ്റ്റേഷനിലാണ് സംഭവം.
പ്രായംചെന്ന പരാതിക്കാരന്‍റെ മുൻപില്‍, മേശയില്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരാതിക്കാരനെ കേള്‍ക്കാനും നടപടി സ്വീകരിക്കാനും വനിതാ കോണ്‍സ്റ്റബിളിന് താല്‍പര്യമില്ലായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. തന്‍റെ പരാതി കേള്‍ക്കണമെന്ന ആവശ്യം ഇയാള്‍ ഉയർത്തിയതോടെ പൂർണമായും അവഗണിച്ചുകൊണ്ട് മേശയില്‍ കാല്‍ കയറ്റിവെച്ച്‌ മയങ്ങുകയായിരുന്നു ഇവർ. സ്റ്റേഷനിലുണ്ടായിരുന്ന ഒരാള്‍ പകർത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ടതിലൂടെയാണ് സംഭവം കൂടുതല്‍ പേരറിയുന്നത്.
ഇവരുടെ മോശം പെരുമാറ്റത്തെ കുറിച്ച്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സർവീസില്‍ നിന്ന് അടിയന്തിരമായി സസ്പെൻഡ് ചെയ്തെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയായതോടെ നടപടിയെടുക്കാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ആരോപണവിധേയയായ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തെന്നും ഡുങ്കർപുർ പൊലീസ് അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അച്ചടക്കനടപടിയുടെ വിവരം പൊലീസ് പുറത്തുവിട്ടത്.

+ There are no comments

Add yours