മുല്ലപ്പെരിയാർ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മന്ത്രി മോൻസ് ജോസഫ്
ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ പ്രതിനിധിയെ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാൽ അതീവ പ്രാധാന്യത്തോടയാണ് സർക്കാർ ഇതിനെ കാണു ന്നത്.
പ്രതിനിധിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കി കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദ്യനയത്തിൽ കേരളാ കോൺഗ്രസിന് വ്യക്തമായ നിപാടുണ്ട്. യുഡിഎഫിൽ ചർച്ച ചെയ്‌തു തീരുമാനമെടു ക്കണം എന്നതാണ് പാർട്ടിയുടെ നിലപാട്.
മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് പാർട്ടിയുടെ നിലപാട്.
മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം യുഡിഎഫിൽ ചർച്ചചെയ്ത‌് പരിഹരിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.







+ There are no comments
Add yours