പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതി പരോള്‍ വ്യവസ്ഥ ലംഘിച്ച് റീല്‍ ഷൂട്ട്.
ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്നായിരുന്നു പരോള്‍ വ്യവസ്ഥയിലൊന്ന് അശ്വിൻ തന്നെയാണ് റീല്‍ പങ്കുവച്ചത്. നിലവില്‍ പരോളിലാണ് അശ്വിൻ. ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്.പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോള്‍ വ്യവസ്ഥയുടെ ലംഘനം.
അതേസമയം കേസിലെ പത്ത് പ്രതികളില്‍ ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇരുപത് ദിവസത്തേക്കാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. കൂട്ട പരോള്‍ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു.
കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കിയെന്നായിരുന്നു പരാതി.








+ There are no comments
Add yours