ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണം: രണ്ട് ജീവനക്കാർക്കും പരിക്ക്…

Estimated read time 0 min read

ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണം: രണ്ട് ജീവനക്കാർക്കും പരിക്ക്

ബുധനാഴ്ച രാവിലെ 10 മണിയോടെ യാണ് സംഭവം. ചെങ്ങന്നൂർ മുൻസിഫായ അമല ലോറൻസിന്റെ ചേമ്പറിൽ
ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവ് അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയം ഇയാൾ ഹെൽമെറ്റും, റെയിൻ കോട്ടും, ധരിച്ചിരുന്നു.
പരിഭ്രമിച്ച മുൻസിഫ് കോടതിക്കുള്ളിൽ കൂടി ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഓട്ടത്തിനിടെ വീണ് അമല ലോറൻസിന് പരിക്കേറ്റു. ഈ സമയം രണ്ട് ജീവനക്കാർ പ്രതിയെ തടയുകയും മൽപ്പിടുത്തത്തിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലത്തുവീണ ഒരു ജീവനക്കാരനെ പ്രതി നെഞ്ചിൽ ചവിട്ടി. പ്രതിയുടെ കോട്ടിന് ഉൾവശം ഒളിപ്പിച്ച് വെച്ചിരുന്ന ചില്ല് കുപ്പി ഇതിനിടെ നിലത്ത് വീണ് ഉടഞ്ഞു . റോഡിലേക്ക് ഓടിയ പ്രതിയെ കോടതി ജീവനക്കാരും, സമീപമുള്ള ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.

+ There are no comments

Add yours