ആളൊഴിഞ്ഞ് സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ഒരു കാർ, വാഹനത്തിനുള്ളിൽ രക്തക്കറ, ചുറ്റും സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ;
കണ്ണൂരിൽ ആളൊഴിഞ്ഞ സ്ഥലത്ത് അസ്വാഭാവികമായ സാഹചര്യത്തിൽ നിർത്തിയിട്ട കാർ കണ്ടെത്തി.
കാറിനുള്ളിൽ രക്തക്കറ ഉണ്ട്. മാത്രമല്ല കാറിനടുത്തായി സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും ബാഗുകളുമെല്ലാം വലിച്ചുവാരി ഇട്ട നിലയിലുമാണുള്ളത്.
കണ്ണൂർ പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് സംഭവം.
രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് ദുരൂഹ സാഹചര്യത്തിൽ വാഹനം നിർത്തിയിട്ടിരിക്കുന്നതായി ആദ്യം കണ്ടത്.
ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഇത്തരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കാർ സ്വർണവിൽപ്പനക്കാരനായ അശോക് യശ്വന്തിന്റേതെന്നാണ് പോലീസ് പറയുന്നത്.
മഹാരാഷ്ട സ്വാദേശിയായ ഇയാൾ ഏറെ നാളായി തലശേരിയിൽ താമസിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കവർച്ചാ ശ്രമം നടന്നതാണോ എന്നാണ് പോലീസിന്റെ സംശയം.










+ There are no comments
Add yours