തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .
ആവണശ്ശേരി സ്വദേശിനിയായ 30 വയസ്സുകാരി ഉണ്ണിമായയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉണ്ണിമായയുടെ ഭർത്താവ് ശിവപ്രസാദിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് വിവരം. ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശിവപ്രസാദിന്റെ അമ്മ കിടപ്പുമുറിയിൽ ഉണ്ണിമായയെ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.






+ There are no comments
Add yours