കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ആറംഗ സംഘം പിടിയില്‍.
കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയല്‍, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാള്‍ സ്വദേശി മൗസ്മി ബിസ്വാള്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആവശ്യമായ യാത്രാ – താമസ രേഖകകളില്ലാതെ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് ബംഗ്ലാദേശി യുവതികളെയും പൊലീസ് പിടികൂടിയിരുന്നു.
സുമി, ഇദ്ഖാനൂൻ എന്നിവരാണ് അനധികൃത കുടിയേറ്റത്തിന് പിടിയിലായത്.വാടകവീട്ടില്‍നിന്ന് രണ്ട് കാറുകളും നിരവധി മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരി വഴി ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35,000 രൂപയ്‌ക്ക് വീട് വാടകയ്‌ക്ക് എടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
രണ്ടാഴ്ച മുമ്പാണ് ഈ സംഘം കാര്യവട്ടം മേനല്ലൂരില്‍ ഇരുനില വീട് വാടകയ്‌ക്കെടുത്തത്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പരിശോധനയില്‍ കഴക്കൂട്ടം പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം നഗരത്തില്‍ രണ്ട് ബംഗ്ലാദേശികള്‍ അനധികൃതമായി താമസിച്ചതിന് പിടിയിലായിരുന്നു. ഈ യുവതികളെ ഉപയോഗിച്ച് വാണിഭം നടത്തുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്.





+ There are no comments
Add yours