മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലൻസുകൾ 12 മണിയോടെ എറണാകുളം രാമമംഗലത്ത് എത്തും.ഇന്നലെയായിരുന്നു അപകടം. രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ട മലയാളികൾ. ബംഗളൂരുവും ബൗറിങ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞു വീണാണ് അപകടം. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മ്മിക്കുന്ന യൂനിറ്റിലെ 56 അംഗസംഘമാണ് യാത്രയില്‍ ഉണ്ടായിരുന്നത്. പര്‍ച്ചേസിംഗ് ആയി പലവഴിക്കായി തിരഞ്ഞ ഇവര്‍ മഴ നനയാതിരിക്കാന്‍ ആണ് ആശുപത്രി കൊമ്പൗണ്ടിലെ ടാര്‍പോളിന്‍ ഷീറ്റിന് താഴെ നിന്നത്. അപകട സ്ഥലം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടെ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ നല്‍കും. മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ ക്രമീകരണം ഒരുക്കണമെന്നും കെ സി വേണുഗോപാല്‍ കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചികിത്സയിലുള്ളവര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.




+ There are no comments
Add yours