തൃശൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു….

Estimated read time 0 min read

തൃശൂർ: ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ (7) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

+ There are no comments

Add yours