പൂവാറിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് അഗ്നിക്കിരയായി… തീയണക്കവേ വൻ സ്ഫോടനം…

Estimated read time 1 min read

തിരുവനന്തപുരം പൂവാർ പൊഴി തീരത്തിന് സമീപം പ്രവർത്തിച്ചിരുന്ന ‘പഞ്ചാബി ദാബ’ എന്ന ഫ്ലോട്ടിങ് റസ്റ്റോറന്റ് പൂർണ്ണമായും കത്തിനശിച്ചു. പൊഴിയൂർ സ്വദേശിയായ വിനീത് രാജിന്റെ ഉടമസ്ഥതയിലുള്ളതാണിത്.

ഫയർ യൂണിറ്റ് എത്താൻ സാധിക്കാത്ത സ്ഥലം ആയതിനാൽ ബോട്ടിൽ സേന സ്ഥലത്തെത്തുകയും ഫ്ലോട്ട് പമ്പ് പ്രവർത്തിപ്പിച്ചു തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീ അണക്കുന്നതിനിടയിൽ രണ്ടു തവണ വലിയ ശബ്ദത്തോട് കൂടി സ്ഫോടനം ഉണ്ടായി. ഗ്യാസ് പൊട്ടിത്തെറിച്ചത് ആകാം സ്ഫോടന കാരണം  എന്നാണ് ഫയർഫോഴ്സ് പറയുന്നത്.

ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ എത്തുന്നതിന് മുൻപായതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.

+ There are no comments

Add yours