റോഡിൻറെ രണ്ടാം ഘട്ട നിർമ്മാണ ജോലികൾ വൈകുന്നു. വെള്ളാംങ്ങല്ലൂർ കോണത്തുകുന്ന്-പുത്തൻചിറ മാണിയംകാവ് റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതായി നാട്ടുകാരുടെ പരാതി. ഈ റോഡ് റബ്ബറൈസഡ് റോഡാണ് നിർമ്മിക്കേണ്ടത്. ഇപ്പോൾ മെറ്റലിനു മുകളിൽ ടാർ മാത്രമെ ചെയ്തീട്ടുള്ളു. ഇനി റബ്ബറൈസഡ് ടാറിങ്ങ് നടത്തണം, റോഡിൽ വെള്ള വരയും ജംങ്ങ്ഷനുകളിലും സ്ക്കൂളിനു മുന്നിൽ സീബ്ര ലൈൻ വേണം, സ്ക്കൂളിനു മുന്നിലും ജംങ്ങ്ഷനുകളിൽ നിന്നും പ്രധാന റോഡിലേക്ക് കയറുംപോൾ വാഹ്നങ്ങൾ പതുക്കെ പോകുന്നതിനായി ഹംപും നിർമ്മിക്കണം. എന്നാൽ കോണത്തുകുന്ന് –പുത്തൻചിറ റോഡിൽ അതൊന്നും നിർമ്മിച്ചീട്ടില്ല.ഇത് റോഡ് പണിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലാണെങ്കിലും അതൊന്നും അധികൃതർ നടത്തിയിട്ടില്ലെന്ന് നാട്ടുകാരുടെ പരാതി. പടം ഒന്നാംഘട്ട പണി കഴിഞ്ഞ കോണത്തുകുന്ന്- പുത്തൻചിറ മാണിയംകാവ് റോഡ്.
വെള്ളാംങ്ങല്ലൂർ കോണത്തുകുന്ന്-പുത്തൻചിറ മാണിയംകാവ് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണ ജോലികൾ വൈകുന്നു.റോഡിൻറെ രണ്ടാം ഘട്ട നിർമ്മാണ ജോലികൾ വൈകുന്നു…

+ There are no comments
Add yours