നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍.
ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നല്‍കിയ പരാതിയിലാണ് നടപടി.
അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ നിര്‍ദ്ദേശം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുവനന്തപുരം ഉഴമലയ്ക്കല്‍ കൊറ്റാമല സ്വദേശിയായ നിതിന്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്.
എന്നാല്‍ നിതിന്‍ രാജ് ആത്മഹത്യചെയ്യില്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.
പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിന്‍.
നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധ്യാപകര്‍ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചു.
നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍
നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍.
ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നല്‍കിയ പരാതിയിലാണ് നടപടി.
അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ നിര്‍ദ്ദേശം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുവനന്തപുരം ഉഴമലയ്ക്കല്‍ കൊറ്റാമല സ്വദേശിയായ നിതിന്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്.
എന്നാല്‍ നിതിന്‍ രാജ് ആത്മഹത്യചെയ്യില്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.
പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിന്‍.
നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധ്യാപകര്‍ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചു.

+ There are no comments
Add yours