ഭീഷണി വേണ്ട…പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ്

Estimated read time 0 min read

ഭീഷണി വേണ്ട

പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കു റിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ. ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ആരും തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അത്തരക്കാരെ മൈൻഡു ചെയ്യില്ലെന്നും അദ്ദേഹ പറഞ്ഞു. രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് സഭ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. എന്നാൽ ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുളള സഭയെ മൂലയ്ക്കിരുത്താമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും ബിഷപ്പ് പറഞ്ഞു സഭയും വിശ്വാസികളും മെത്രാന്മാരും മിണ്ടാപ്രാണികളെ പോലെ ഇരിക്കുമെന്നും ആരും പ്രതീക്ഷിക്കേണ്ടെന്ന് ആർക്കുവേണ്ടിയാണ് ഈ പ്രസ്താവന എന്നൊക്കെ എല്ലാവർക്കും മനസ്സിലാകും മെത്രാന്മാർ പൊതുസമൂഹത്തിൽ ഇടപെടുന്നതിൽ എങ്ങും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours