പൊലീസ് സ്റ്റേഷനിൽ കയറി യുവാവിന്റെ ആത്മഹത്യശ്രമം; മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, ഗുരുതരമായി പൊള്ളലേറ്റു…

Estimated read time 0 min read

കൊല്ലം: പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവ് ശരീരത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആദിവാസി ഉന്നതി സ്വദേശിയായ സുരേഷാണ് സ്റ്റേഷനുള്ളിൽ വെച്ച് തീകൊളുത്തിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സുരേഷിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷന് പുറത്തുനിന്നും കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയ ശേഷം സുരേഷ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടൻ തന്നെ പോലീസുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതീവ ഗുരുതരമായി പൊള്ളലേറ്റ സുരേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷൻ പരിസരത്ത് ഇത്തരമൊരു സംഭവം ഉണ്ടായത് വലിയ സുരക്ഷാ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.

+ There are no comments

Add yours