തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ മാറ്റില്ല
അഞ്ജലി നായരാക്കണമെന്ന ആവശ്യം തള്ളി വരണാധികാരി. അഞ്ജലി പി വി തന്നെയായിരിക്കും ബാലറ്റിൽ.
ഇതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പേരായ ‘അഞ്ജലി പി.വി’ എന്ന് തന്നെ രേഖപ്പെടുത്തും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ഘട്ടത്തിൽ പേര് മാറ്റത്തിനായി പ്രത്യേക അപേക്ഷ നൽകിയിരുന്നില്ല എന്നതാണ് അപേക്ഷ തള്ളാനുള്ള പ്രധാന കാരണമായി വരണാധികാരി വ്യക്തമാക്കിയത്.






+ There are no comments
Add yours