കുവൈത്തിൽ വിവിധ ദിവസങ്ങളിലായുണ്ടായ ദാരുണ സംഭവങ്ങളിൽ ജീവൻ നഷ്ടമായ ഇന്ത്യക്കാരെ അവസാനമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ഹൃദയഹാരിയായ ദൃശ്യങ്ങൾക്ക് സാക്ഷിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

Estimated read time 0 min read

കുവൈത്തിൽ വിവിധ ദിവസങ്ങളിലായുണ്ടായ ദാരുണ സംഭവങ്ങളിൽ ജീവൻ നഷ്ടമായ ഇന്ത്യക്കാരെ അവസാനമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ഹൃദയഹരിയായ ദൃശ്യങ്ങൾക്ക് സാക്ഷിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കുവൈത്ത് എയർവേയ്സ് പ്രത്യേക വിമാനം ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തി.

ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് കുവൈത്ത് വിമാനത്താവളം താത്ക്കാലികമായി അടച്ചിരുന്നതാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിൽ വലിയ തടസ്സമായത്. ഈ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഇടപെട്ട് കുവൈത്ത് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി നേടി, കൊളംബോ വഴിയുള്ള പ്രത്യേക സർവീസ് ക്രമീകരിക്കുകയായിരുന്നു.

മൃതദേഹങ്ങളിൽ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളുടേതാണ്. കുവൈത്തിലെ ജലശുദ്ധീകരണ ശാലയ്‌ക്കെതിരായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട രാമനാഥപുരം സ്വദേശി സന്താനസെൽവം കൃഷ്ണൻ ഉൾപ്പെടെ 15 പേരുടെ മൃതദേഹങ്ങൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ എത്തി. കൂടാതെ കോഴിക്കോട്, ആലപ്പുഴ, കോട്ടയം സ്വദേശികളായ അഞ്ച് മലയാളികളുടെ മൃതദേഹങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു.

+ There are no comments

Add yours