പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍…

Estimated read time 0 min read

പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസന്‍സിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപടികള്‍ ലഘൂകരിച്ചു. എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മണ്ണെണ്ണ വിതരണം ലഘൂകരിച്ചുകൊണ്ട് പെട്രോള്‍ മന്ത്രാലയത്തിന്റെ നടപടി.
മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഉത്തവ് ബാധകമാകുക.

+ There are no comments

Add yours